കുവൈത്ത് സിറ്റി: തന്റെ പൂച്ചയെ അജ്ഞാതർ വെടിവെച്ചു കൊന്നെന്ന പരാതിയുമായി കുവൈത്തി വനിത world’s best cat litter . ഇത് സംബന്ധിച്ച് അവർ അൽ ഫൈഹ പൊലീസ് സ്റ്റേഷനിൽ രേഖാമൂലം പരാതിയും നൽകി. പൂച്ചയെ വെടിവെച്ചയാളിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ടാണ് യുവതി പരാതി നൽകിയത്. പൂച്ചയുടെ മരണം സ്ഥിരീകരിച്ചതിന്റെയും മരണ കാരണം വ്യക്തമാക്കുന്നതുമായി റിപ്പോർട്ട് കേസ് ഫയലിനൊപ്പം യുവതി കോടതിയിൽ സമർപ്പിച്ചു. വളർത്തു മൃഗത്തിനെതിരെ നടത്തിയ ക്രൂരതയ്ക്ക് നടപടി സ്വീകരിക്കണമെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. തന്റെ പൂന്തോട്ടത്തിലാണ് പൂച്ചയെ വെടിയേറ്റ നിലയിൽ യുവതി കണ്ടെത്തിയത്. കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു സംഭവമെന്നും യുവതി പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ശരീരത്തിൽ മൂന്ന് സ്ഥലത്ത് പൂച്ചയ്ക്ക് വെടിയേറ്റിരുന്നു. ഉടൻ തന്നെ പൂച്ചയെ വെറ്ററിനറി ക്ലിനിക്കിൽ എത്തിച്ചുവെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ILFLwgBnr3t1fYqLSspvr7