cheapo airഒടുവിൽ ആശ്വാസം; കുവൈറ്റ് വിമാനത്താവളത്തിൽ കുടുങ്ങിയ മലയാളികൾ നാട്ടിലേക്ക് തിരിച്ചു

കുവൈറ്റ് വിമാനത്താവളത്തിൽ കുടുങ്ങിയ മലയാളികൾ കേരളത്തിലേക്ക് തിരിച്ചു. വ്യോമയാന മന്ത്രാലയത്തിന്റെ ഇടപെടലിനെ cheapo air തുടർന്നാണ് ഏറെ നേരം വിമാനത്താവളത്തിൽ കുടുങ്ങിയവർക്ക് യാത്ര സാധ്യമായത്. ഡിസംബർ 25 ന് പുറപ്പെടേണ്ട വിമാനമാണ് അനിശ്ചിതമായി വൈകിയത്. തുടർന്ന് യാത്രക്കാരെല്ലാം വിമാനത്താവളത്തിൽ കുടുങ്ങുകയായിരുന്നു. കുവൈത്തിൽ നിന്നും കണ്ണൂരിലേക്ക് യാത്ര പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസിൻ്റെ ഐഎക്സ് 894 വിമാനമാണ് വൈകിയത്. രാവിലെ 9 മണിക്ക് പുറപ്പെടേണ്ട വിമാനം വൈകീട്ട് ആറുമണിക്ക് പുറപ്പെടുമെന്ന് യാത്രക്കാർക്ക് വിവരം ലഭിച്ചില്ലെങ്കിലും പിന്നീട് അർദ്ധരാത്രിയിൽ 12 മണിക്ക് പോകുമെന്ന അറിയിപ്പാണ് ലഭിച്ചത്. ബന്ധുക്കളുടെ മരണമറിഞ്ഞ് നാട്ടിലേക്ക് യാത്ര തിരിച്ചവർ, കല്യാണ ആവശ്യത്തിനായി പോകുന്നവർ, അടിയന്തിര ചികിത്സക്കായി പോകുന്ന യാത്രക്കാർ, കൈക്കുഞ്ഞുങ്ങളുമായുള്ളവർ ഉൾപ്പെടെ ഈ വിമാനത്തിൽ യാത്ര തിരിക്കേണ്ടിയിരുന്നവർ ഇതോടെ ദുരിതത്തിലായി. യാത്രക്കാർ സാധ്യമായ എല്ലാ തരത്തിലും പരാതികൾ ഉന്നയിക്കാനും തുടങ്ങി. തുടർന്ന് വിവരം അറിഞ്ഞ വ്യോമയാന മന്ത്രിയുടെ ഓഫീസ് വിഷയത്തിൽ ഉടനടി ഇടപെടുകയായിരുന്നു. ഇതോടെ മലയാളികൾ ഉൾപ്പടെയുള്ള യാത്രക്കാരെ ഉച്ചയോടെ നാട്ടിലേക്ക് എത്തിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്തു. ഉച്ചയോടെ കുവൈറ്റിൽ നിന്ന് തിരിച്ച യാത്രക്കാർ രാത്രി 10ന് കണ്ണൂരിലേക്ക് എത്തും.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ILFLwgBnr3t1fYqLSspvr7

Related Posts

Leave a Reply

Your email address will not be published. Required fields are marked *