കുവൈത്ത് സിറ്റി: രാജ്യത്ത് പ്രാവുകളെ വേട്ടയാടുന്നത് തുടരുന്നതായി റിപ്പോർട്ട്. അർധിയ ഇൻഡസ്ട്രിയൽ ഏരിയയിലെ pigeon deterrent തുറന്ന മൈതാനങ്ങളിലൊന്നിൽ വലയുടെ സഹായത്തോടെ പക്ഷികളെ വേട്ടയാടുന്നതായാണ് വിവരം. ഇത്തരത്തിൽ രാജ്യത്ത് വലിയ രീതിയിൽ പരിസ്ഥിതി പബ്ലിക്ക് അതോറിറ്റിയുടെ നിയമങ്ങൾ ലംഘിച്ച് പ്രാവ് വേട്ട തുടരുന്നതായി ഒരു പ്രാദേശിക മാധ്യമമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ധാന്യങ്ങൾ വിതറി പ്രാവുകളെ വശീകരിക്കുകയും അവ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ വല ഉപയോഗിച്ച് പിടികൂടുകയുമാണ് ഇവരുടെ രീതി. 40 മുതൽ 50 വരെ പ്രാവുകളെ കഴിഞ്ഞ ദിവസം രണ്ടുപേർ പിടികൂടിയതായി റിപ്പോർട്ടിൽ പറയുന്നു. രാജ്യത്ത് പ്രാവുകളെ വേട്ടയാടൽ, കൊല്ലൽ, പിടിക്കൽ, ശേഖരിക്കൽ, ഉപദ്രവിക്കൽ, കടത്തൽ, എന്നിവ നിയമ ലംഘനമാണ്. നിയമ ലംഘകർക്ക് ഒരു വർഷത്തിൽ കൂടാത്ത തടവും 500 മുതൽ 5,000 ദിനാർ വരെ പിഴയും അല്ലെങ്കിൽ ഇവ രണ്ടും ലഭിക്കാം എന്നാണ് നിയമം.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ILFLwgBnr3t1fYqLSspvr7