bangkok tailandതായ്ലാന്റിൽ ചികിത്സയ്ക്കെത്തുന്ന വിദേശികളിൽ ഒന്നാമതായി കുവൈത്തികൾ
കുവൈത്ത് സിറ്റി: ഈ വർഷം തായ്ലാൻഡിൽ ചികിത്സയ്ക്കും സന്ദർശനത്തിനുമായി എത്തിയ വിദേശികളിൽ bangkok tailandഒന്നാം സ്ഥാനത്തെത്തി കുവൈത്തികൾ. തായ്ലൻഡ് ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് സെൻട്രൽ ബാങ്ക് ഓഫ് തായ്ലൻഡ് നടത്തിയ പഠനത്തിലാണ് ഈ കണക്കുകളുള്ളത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിദേശികളായ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ ഈ വർഷം 47 ശതമാനം വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് കണ്ടെത്തൽ. കഴിഞ്ഞ വർഷം തായിലാന്റിലെ വിവിധ ആശുപത്രികളിൽ വിദേശികൾ ചികിത്സയ്ക്കായി ചെലവഴിച്ചത് 11.9 ബില്യൺ തായ് ബാറ്റ് (ഏകദേശം 344 മില്യൺ ഡോളർ) ആണെന്നും കണക്കുകളിൽ വ്യക്തമാക്കുന്നുണ്ട്. കുവൈത്തിൽ നിന്നുള്ള രോഗികളാണ് ഇവിടെ കൂടുതലായും എത്തുന്നത്. കൂടാതെ കംബോഡിയ, മ്യാൻമർ, ജപ്പാൻ, ചൈന എന്നിവിടങ്ങളിൽ നിന്നുള്ളവരും ധാരാളമായി എത്തുന്നുണ്ട്. അസ്ഥി, സന്ധി രോഗങ്ങൾക്കും ഹൃദ്രോഗം, രക്തക്കുഴലുകളുമായി ബന്ധപ്പെട്ട രോഗങ്ങൾക്കും , ദന്ത രോഗങ്ങൾക്കും ,ദഹന പ്രശ്നങ്ങക്കും ചികിത്സ തേടിയാണ് കൂടുതൽ പേരും എത്തുന്നതെന്നാണ് കണ്ടെത്തൽ.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DYDPb48irAhIqIs6JJUM0q
Comments (0)