കുവൈത്ത് സിറ്റി: കുവൈത്തില്‍ വേശ്യാവൃത്തിയിലേര്‍പ്പെട്ട 12 അംഗ സംഘത്തെ പൊലീസ് പിടികൂടി kuwait police. അനധികൃത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ കണ്ടെത്തുന്നതിനുള്ള പരിശോധനയുടെ ഭാഗമായാണ് ഇവരും പിടിയിലായത്. തെക്കന്‍ കുവൈത്തിലെ അല്‍ അഹ്മദി ഗവര്‍ണറേറ്റില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഒമ്പത് സ്ത്രീകളും മൂന്ന് പുരുഷന്‍മാരുമാണ് അറസ്റ്റിലായത്. രഹസ്യ വിവരം ലഭിച്ചത് അനുസരിച്ച് അല്‍ അഹ്മദിയിലെ ഒരു കെട്ടിടത്തില്‍ പൊലീസ് റെയ്ഡ് നടത്തിയതിനെ തുടർന്നാണ് ഇവർ പിടിയിലായത്. പരിശോധനയില്‍ പ്രതികളിൽ നിന്ന് നിരീക്ഷണ ക്യാമറകളും സ്മാര്‍ട്ട് ഉപകരണങ്ങളും പിടിച്ചെടുത്തു. തുടർ നടപടികൾക്കായി എല്ലാ പ്രതികളെയും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DYDPb48irAhIqIs6JJUM0q