expat taxകുവൈത്തിൽ താമസ നിയമം ലംഘിച്ച 67 പ്രവാസികൾ പിടിയിൽ

കുവൈത്ത് സിറ്റി; കുവൈത്തിൽ താമസ നിയമം ലംഘിച്ച 67 പ്രവാസികൾ പിടിയിൽ expat tax. ബന്ധപ്പെട്ട അധികാരികളുടെ സഹകരണത്തോടെ തീവ്രമായ സുരക്ഷാ കാമ്പെയ്‌നിനിടെയാണ് നിയമ ലംഘകരെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസ് അഫയേഴ്‌സ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. താമസ, തൊഴിൽ നിയമ ലംഘനത്തിന് 58 നിയമലംഘകരെ അബ്ദാലി മേഖലയിലും അറസ്റ്റ് ചെയ്തിട്ടുണ്ട്. കുവൈത്ത് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ലൈസൻസില്ലാത്ത കടകൾ അടപ്പിക്കുകയും ചെയ്തു. താമസ നിയമവും തൊഴിൽ നിയമവും ലംഘിച്ച 4 പേരെ സബാഹ് അൽ അഹമ്മദ് മേഖലയിൽ നിന്നും കസ്റ്റിഡിയിലെടുത്തു. അതോടൊപ്പം തന്നെ പരിശോധനയ്ക്കിടെ ജഹ്‌റ മേഖലയിലെ ഒരു വ്യാജ ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഓഫീസും പൂട്ടിച്ചു. എല്ലാ നിയമ ലംഘകർക്കും എതിരെ ആവശ്യമായ നടപടിയെടുക്കാൻ വിവരങ്ങൾ ബന്ധപ്പെട്ട അധികാരികൾക്ക് അയച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DYDPb48irAhIqIs6JJUM0q

https://www.kuwaitvarthakal.com/2022/11/26/qatar-world-cup-cost-online-streaming-platforms-to-watch-fifa-world-cup/

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version