kuwait policeഡ്യൂട്ടിക്കിടെ മയക്കുമരുന്ന് ഉപയോഗിച്ചു; കുവൈത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഡ്യൂട്ടിക്കിടെ മയക്കുമരുന്ന് ഉപയോഗിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ kuwait police പിടിയില്‍. ഹവല്ലി ഗവര്‍ണറേറ്റിലെ പൊലീസ് ഉദ്യോഗസ്ഥനാണ് അറസ്റ്റിലായത്. ഉദ്യാേഗസ്ഥനില്‍ നിന്ന് മയക്കുമരുന്നുകളും മറ്റ് ഉപകരണങ്ങളും കണ്ടെത്തി. പിടികൂടിയ വസ്തുക്കളും പ്രതിയെയും ലഹരിവിരുദ്ധ വിഭാഗത്തിന് കൈമാറി. കുറച്ച് കാലമായി ഇദ്ദേഹം പതിവായി ലീവ് എടുക്കുകയും ക്ഷീണിതനായി കാണപ്പെടുകയും ചെയ്തിരുന്നതായി കൂടെ ജോലി ചെയ്യുന്ന മറ്റ് പൊലീസുകാര്‍ പറയുന്നു. ഇതില്‍ പലരും സംശയം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ജോലിസ്ഥലത്ത് എത്തിയ ഉദ്യോഗസ്ഥന്‍ ലഹരിമരുന്ന് ഉപയോഗത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ തടഞ്ഞുവെച്ച് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ലഹരിമരുന്ന് അമിതമായി കഴിച്ചതിനെ തുടര്‍ന്ന് കുവൈത്തില്‍ കഴിഞ്ഞ വര്‍ഷം 144 പേര്‍ മരിച്ചതായി പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മരിച്ചവരില്‍ 61 ശതമാനം കുവൈത്തികളും ബാക്കിയുള്ളവര്‍ വിദേശികളുമാണ്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/FNOdPHUxolwKVeanjjSzdn

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy