religionകുവൈത്തിൽ കഴിഞ്ഞ 6 മാസത്തിനിടെ നിരവധി പേർ ഇസ്ലാം മതം സ്വീകരിച്ചു; കണക്ക് പുറത്ത് വിട്ട് നീതിന്യായ മന്ത്രാലയം
കുവൈറ്റ്: കുവൈത്തിൽ കഴിഞ്ഞ 6 മാസത്തിൽ 370 പേർ ഇസ്ലാം മതം സ്വീകരിച്ചതായി റിപ്പോർട്ട് religion. നീതിന്യായ മന്ത്രാലയമാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്ത് വിട്ടത്. ഇസ്‌ലാം മതം സ്വീകരിച്ചതുമായി ബന്ധപ്പെട്ട് ഫർവാനിയ കോടതി സമുച്ചയത്തിൽ 310 കേസുകളും അൽ-അഹമ്മദിയിൽ 39 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. അൽ-ജഹ്‌റയിൽ 15 കേസുകളും മുബാറക് അൽ-കബീറിൽ 5 കേസുകളും ലിബറേഷൻ ടവറിൽ ഒരു കേസും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ കേസുകൾ വിശകലനം ചെയ്തത് പ്രകാരമാണ് നീതി ന്യായ മന്ത്രാലയം കണക്കുകൾ പുറത്ത് വിട്ടത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn
Comments (0)