Posted By user Posted On

constitutionജനാധിപത്യത്തിന്റെ 60 വർഷങ്ങളിൽ തലയുയർത്തി കുവൈത്ത്; ഭരണഘടന വാർഷികം ആഘോഷിച്ച് രാജ്യം

കുവൈത്ത് സിറ്റി: ഭരണഘടനയുടെ അറുപതാം വാർഷികം ആഘോഷിച്ച് കുവൈത്ത്. ഗൾഫിന് ജനാധിപത്യവും ഭരണഘടനയും സംഭാവന ചെയ്തതിന്റെ അഭിമാനത്തിലാണ് രാജ്യം തലയുയർത്തി നിൽക്കുന്നത് constitution.. രാജ്യത്ത് 1962 നവംബർ 11നാണ് ഭരണഘടന നിലവിൽ വന്നത്. അഞ്ചു ഭാഗങ്ങളായി 182 അനുച്ഛേദങ്ങൾ ഉൾക്കൊള്ളുന്നതാണ് ഭരണഘടന. ആദ്യത്തേത് ഭരണകൂടത്തെക്കുറിച്ചും ഭരണസംവിധാനത്തെക്കുറിച്ചും, രണ്ടാമത്തേത് സമൂഹത്തിന്റെ അടിസ്ഥാന ഘടകങ്ങളെ കുറിച്ചും വിശദീകരിക്കുന്നു. മൂന്നാമത്തേത് പൊതു അവകാശങ്ങളെയും കടമകളെയും കുറിച്ച് പറയുന്നു. നാലാമത്തേത് അധികാരികളെയും അഞ്ചാമത്തേത് പൊതു വ്യവസ്ഥകളെക്കുറിച്ചും വിശദമാക്കുന്നു. 11-ാം അമീർ ശൈഖ് അബ്ദുല്ല അൽ സാലിം അസ്സബാഹാണ് ഭരണഘടന നിലവിൽ വരാൻ മുൻകൈയെടുത്തത്. 1938ൽ ആണ് ഭരണഘടന രേഖ തയ്യാറാക്കാൻ ആരംഭിച്ചത്. തുടർന്ന് 1962ൽ ആണ് ഭരണഘടനയുടെ ജനനം. ജനാധിപത്യ തത്ത്വങ്ങളിൽ അധിഷ്ഠിതമായ പാർലമെന്ററി സംവിധാനം കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായിട്ടാണ് അന്ന് രാജ്യത്ത് ഭരണഘടന നിലവിൽ വന്നത്. അമീർ ശൈഖ് അബ്ദുല്ല അൽ സാലിം ആണ് 1961 ആഗസ്റ്റ് 26ന് ഭരണഘടന അസംബ്ലിയിലേക്ക് തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള നിയമത്തിൽ ഒപ്പുവെച്ചു. 1962 ജനുവരിയിലാണ് ഭരണഘടന അസംബ്ലി നിലവിൽ വന്നത്. അബ്ദുല്ലത്തീഫ് മുഹമ്മദ് അൽ ഗാനിം സ്പീക്കറായും ഡോ. അഹ്മദ് അൽ ഖത്തീബ് ഡെപ്യൂട്ടി സ്പീക്കറായും തെരഞ്ഞെടുക്കപ്പെട്ടു. ഭരണഘടന അസംബ്ലി സമർപ്പിച്ച അന്തിമ കരടിന് 1962 നവംബർ മൂന്നിനാണ് അംഗീകാരം ലഭിച്ചത്. ഭരണഘടന 1962 നവംബർ 11നാണ് അമീർ അംഗീകരിച്ചത്. കുവൈത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ നിർണായക ഏടായിട്ടാണ് ഈ ദിവസത്തെ കണക്കാക്കുന്നത്.
1963 ജനുവരിയിൽഭരണഘടനപ്രകാരമുള്ള ആദ്യ ദേശീയ അസംബ്ലി തെരഞ്ഞെടുപ്പ് നടന്നു. കുവൈത്തിനെ ആഭ്യന്തരവും ബാഹ്യവുമായ പ്രതിസന്ധികളെ അഭിമുഖീകരിക്കാൻ സഹായിച്ച പ്രധാന ശക്തിയാണ് ഭരണഘടന.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/InPjY2UwrytEkCSbcaGJdl

https://www.kuwaitvarthakal.com/2022/08/27/mobile-application-development/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *