Posted By user Posted On

youtube ad campaignകുവൈത്തിൽ പരസ്യങ്ങൾ നിയന്ത്രിക്കുന്നത് സംബന്ധിച്ച നിർണ്ണായക തീരുമാനങ്ങളുമായി മന്ത്രാലയം

കുവൈറ്റ് സിറ്റി; മന്ത്രാലയത്തിന്റെ പ്രസിദ്ധീകരണങ്ങളിലെയും ടിവി, റേഡിയോ പരസ്യങ്ങളിലെയും വാണിജ്യപരസ്യങ്ങൾ നിയന്ത്രിക്കുന്നത് സംബന്ധിച്ച് ഇൻഫർമേഷൻ ആൻഡ് കൾച്ചർ മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ അബ്ദുൾ റഹ്മാൻ അൽ മുതൈരി പുതിയ തീരുമാനങ്ങൾ എടുത്തതായി റിപ്പോർട്ട് youtube ad campaign. വാർത്താ വിതരണ മന്ത്രാലയം, കുവൈറ്റ് മാഗസിൻ, ദേശീയ ഉൽപന്നങ്ങളെയും വ്യവസായങ്ങളെയും കുറിച്ചുള്ള പ്രസിദ്ധീകരണങ്ങൾ എന്നിവയിൽ പരസ്യങ്ങൾ നൽകുന്നതിനായി നൽകുക തുകയെ കുറിച്ചാണ് പ്രസ്താവനയിൽ പ്രധാനമായും പറയുന്നത്. പരസ്യം നൽകുന്നതിനായ് ചെറുകിട പദ്ധതികൾക്ക് 50% കിഴിവും ഗൾഫ് ഉൽപ്പന്നങ്ങൾക്കും വ്യവസായങ്ങൾക്കും 25% കിഴിവും ലഭിക്കും. മന്ത്രാലയങ്ങൾ, പൊതു അധികാരികൾ, സ്ഥാപനങ്ങൾ, പബ്ലിക് ബെനിഫിറ്റ് അസോസിയേഷനുകൾ, സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകൾ എന്നിവയ്‌ക്കായുള്ള ബോധവൽക്കരണ പരസ്യങ്ങളെ വാണിജ്യ പരസ്യ ഫീസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതിനായി ചില വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ട്. പരസ്യത്തിൽ വാണിജ്യപരമായ ഉദ്ദേശ്യങ്ങളോ സ്പോൺസർമാരെക്കുറിച്ചുള്ള പരാമർശങ്ങളോ ഉൾപ്പെടുന്നില്ലെന്ന് ഉറപ്പ് വരുത്തണം, പരസ്യം ഭൗതിക ലാഭം കൈവരിക്കാൻ ലക്ഷ്യമിടുന്നില്ലെന്ന് ഉറപ്പാക്കണം,ഇടനിലക്കാരോ കമ്പനികളോ പരസ്യ ഏജൻസികളോ ഇല്ലാതെ ബന്ധപ്പെട്ട അധികാരി നേരിട്ട് യോഗ്യതയുള്ള വകുപ്പിന് പരസ്യം സമർപ്പിക്കണം എന്നിങ്ങനെയാണ് നിബന്ധനകൾ.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/InPjY2UwrytEkCSbcaGJdl

Comments (0)

Leave a Reply

Your email address will not be published. Required fields are marked *