Posted By user Posted On

expatകുവൈത്തിൽ അനധികൃത ഗാർഹിക തൊഴിലാളി ഓഫീസ് നടത്തിയ 9 പ്രവാസികൾ പിടിയിൽ

കുവൈത്ത് സിറ്റി : കുവൈത്തിൽ അനധികൃത ഗാർഹിക തൊഴിലാളി ഓഫീസ് നടത്തിയ 9 പ്രവാസികൾ പിടിയിൽ expat. ജിലീബ് അൽ ശുയൂഖ് പ്രദേശത്താണ് ഇവർ ഓഫീസ് നടത്തിയിരുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളാണ് പിടിയിലായവർ. ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് റെസിഡൻസി അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.തുടർ നിയമ നടപടികൾക്ക് ഇവരെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. ആഭ്യന്തര മന്ത്രാലയത്തിന്റെ പൊതു സമ്പർക്ക വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/InPjY2UwrytEkCSbcaGJdl

Comments (0)

Leave a Reply

Your email address will not be published. Required fields are marked *