Posted By user Posted On

kuwait policeവേശ്യാവൃത്തിയിൽ ഏർപ്പെട്ടു; കുവൈത്തിൽ 27 പ്രവാസികൾ പിടിയിൽ

കുവൈത്ത് സിറ്റി: കുവൈത്തില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടെന്ന കുറ്റത്തിന് 27 പ്രവാസികള്‍ പിടിയിൽ. നിയമലംഘകരെ കണ്ടെത്തുന്നതിനായി ഉദ്യോ​ഗസ്ഥർ നടത്തുന്ന പരിശോധനയിലാണ് ഇവർ പിടിയിലായത് . kuwait police ഹവല്ലി ഏരിയയില്‍ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിലാണ് ഇത്രയധികം ആളുകൾ പിടിയിലായതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട പ്രസ്‍താവനയില്‍ അറിയിച്ചു. തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി പിടിയിലായ എല്ലാവരെയും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. കുവൈത്ത് ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാല്‍ ഖാലിദ് അല്‍ അഹ്‍മദ് അല്‍ സബാഹിന്റെ നിര്‍ദേശപ്രകാരമാണ് കുവൈത്തില്‍ നിയമലംഘകരായ പ്രവാസികള്‍ക്കെതിരെ പരിശോധന കർശനമാക്കിയിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലെഫ്. ജനറല്‍ അന്‍വര്‍ അല്‍ ബര്‍ജാസിന്റെ മേല്‍നോട്ടത്തിലാണ് പരിശോധന നടക്കുന്നത്. തൊഴില്‍, താമസ നിയമ ലംഘനങ്ങള്‍ തടയാനും നിയമം പാലിക്കാത്തവര്‍ക്കെതിരായ നടപടികള്‍ കര്‍ശനമാക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. താമസ നിയമങ്ങള്‍ ലംഘിച്ച് കുവൈത്തില്‍ കഴിഞ്ഞുവരുന്നവരെയും രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ക്ക് വിരുദ്ധമായി ജോലി ചെയ്യുന്നവരെയും പിടികൂടുന്നുണ്ട്. ഇത്തരക്കാരെ ശിക്ഷയ്ക്ക് ശേഷം നാടുകടത്തുകയാണ് ചെയ്യുന്നത്. ഇവർക്ക് പിന്നീട് ഒരു വിസയിലും രാജ്യത്തേക്ക് തിരിച്ചെത്താൻ കഴിയില്ല.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/EAbiNpqF3Xw4Xus6RmGxFR

Comments (0)

Leave a Reply

Your email address will not be published. Required fields are marked *