കുവൈത്ത് സിറ്റി: അടുത്തിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കോവിഡിന്റെ പുതിയ വകഭേദമായ എക്സ്.ബി.ബിയെ കുറിച്ച് ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി ഡോ. അഹ്മദ് അബ്ദുൽ വഹാബ് അൽ അവാദി. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത് health minister. പുതിയ വകഭേദം രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ഗുരുതരമായ ലക്ഷണങ്ങൾ ഒന്നും തന്നെ രോഗികൾ കാണിച്ചിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത തുടരണമെന്നും ആളുകളുടെ ഒത്തുചേരൽ ഒഴിവാക്കുന്നത് തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങളുള്ളവർ മാസ്ക് ധരിക്കണമെന്നും അദ്ദേഹം പറഞ്ഞു.എല്ലാ ജനങ്ങളും കോവിഡ്, ഫ്ലൂ എന്നിവക്കെതിരെ വാക്സിനേഷൻ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് വേഗത്തിൽ വ്യാപിക്കാൻ കഴിയുന്ന കൊവിഡിന്റെ എക്സ്.ബി.ബി വകഭേദമാണ് കണ്ടെത്തിയത്. എന്നാൽ, കൊറോണ വൈറസിന് ഇതിനകം ഒട്ടേറെ ജനിതക മാറ്റങ്ങൾ വന്നിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/EAbiNpqF3Xw4Xus6RmGxFR