Posted By user Posted On

kuwait policeപ്രായപൂർത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ചു; കുവൈത്തിൽ മതാധ്യാപകൻ അറസ്റ്റിൽ

കുവൈത്ത് സിറ്റി : കുവൈത്തിൽ പ്രായ പൂർത്തിയാകാത്ത നിരവധി കുട്ടികളെ ലൈംഗിക പീഡിപ്പിച്ച കേസിൽ ഈജിപ്തുകാരനായ മതാധ്യാപകൻ അറസ്റ്റിൽ. കുറ്റാന്വേഷണ വിഭാഗമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ചയാണ് പാകിസ്ഥാൻകാരനായ കുട്ടിയുടെ രക്ഷിതാവ് ഇത് സംബന്ധിച്ച് അധികൃതർക്ക് പരാതി സമർപ്പിച്ചത് kuwait police. തന്റെ 8 വയസുകാരനായ മകനെ അധ്യാപകൻ ലൈ​ഗിക പീഡനത്തിന് ഇരയാക്കിയെന്ന് കാട്ടി കുട്ടിയുടെ പിതാവ് പരാതി നൽകുകയായിരുന്നു. ഖൈത്താൻ പ്രദേശത്ത് വച്ചാണ് പീഡനം നടന്നതെന്നും പരാതിയിൽ പറയുന്നു. ഇതേ തുടർന്ന് സംഭവ സ്ഥലത്ത് എത്തിയ അന്വേഷണ ഉദ്യോഗസ്ഥർ പ്രദേശത്തെ നിരീക്ഷണ ക്യാമറകൾ പരിശോധിക്കുകയായിരുന്നു. ക്യാമറിലെ ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. വിദ്യാഭ്യാസ മന്ത്രാലയത്തിൽ ഇസ്ലാമിക വിദ്യാഭ്യാസ വിഭാഗത്തിൽ അധ്യാപകനായി ജോലി ചെയ്യുന്ന ഈജിപ്ഷ്യൻ ആണെന്ന് മനസ്സിലായതോടെ പൊലീസ് തുടർന്ന് കൂടുതൽ അന്വേഷണം നടത്തുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ ആറോളം കുട്ടികളെ പീഡനത്തിന് ഇരയാക്കിയെന്ന് കണ്ടെത്തി. ഫർവാനിയ, ഖൈത്താൻ മേഖലയിൽ ആണ് കുട്ടികളെ പീഡനത്തിന് ഇരയാക്കിയത്. പിന്നീട് ഇയാളെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ നിരവധി കുട്ടികളെ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് പ്രതി സമ്മതിച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KUmikxQyWDx8PFZBaaOTq6

Comments (0)

Leave a Reply

Your email address will not be published. Required fields are marked *