Posted By user Posted On

solar eclipseകുവൈത്തിൽ സൂര്യ​ഗ്രഹണം തുടങ്ങി; അറിഞ്ഞിരിക്കാം ഈ വസ്തുതകൾ

കുവൈത്തിൽ സൂര്യ​ഗ്രഹണം തുടങ്ങി. പ്രാദേശിക സമയം ഉച്ചയ്ക്ക് 1.20നാണ് ​ഗ്രഹണം തുടങ്ങിയത് 3.44 വരെ ഇത് ദൃശ്യമാകും. ഈ വര്‍ഷത്തെ അവസാന സൂര്യ ഗ്രഹണമാണ് ഇന്ന് നടക്കുന്നത്. ഈ വർഷം വളരെ പ്രാധാന്യത്തോടെയാണ് രാജ്യം ഈ പ്രതിഭാസത്തെ കണക്കാക്കുന്നത്. കൊറോണ സമയമായ 2020 ജൂൺ 21 ന് ഇത്തരത്തിൽ ഒരു ​ഗ്രഹണത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും അന്ന് 60 ശതമാനത്തോളമുള്ള ​ഗ്രഹണമാണ് ഉണ്ടായതെന്നും സയന്റിഫിക് ക്ലബ്ബിലെ ബഹിരാകാശ ശാസ്ത്ര ഡയറക്ടർ ഇസ അൽ-നസ്രാൾ പറഞ്ഞു solar eclipse. കൂടാതെ, 2019 ഡിസംബർ 26ന് ഒരു ഭാ​ഗിക ​ഗ്രഹണവും ഇതിന് മുൻപ് നടന്നിരുന്നു. കൂടാതെ 2027 ഓഗസ്റ്റ് 2 ന് കുവൈറ്റിൽ ഈ പ്രതിഭാസം ആവർത്തിക്കുമെന്നും 2034 മാർച്ച് 20 ന് മറ്റൊന്ന് ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, വടക്കൻ പ്രദേശങ്ങളിൽ സൂര്യന്റെ മറഞ്ഞിരിക്കുന്ന വശം വലുതായി കാണപ്പെടും. കൂടാതെ, ഗ്രഹണത്തിന്റെ ആകൃതി ഓരോ പ്രദേശത്തിനും വ്യത്യസ്തമാണെന്ന് ഷെയ്ഖ് അബ്ദുല്ല അൽ-സലേം അൽ-സബാഹ് കൾച്ചറൽ സെന്റർ അറിയിച്ചു. ഭാഗിക ഗ്രഹണം രണ്ട് മണിക്കൂറും 24 മിനിറ്റും നീണ്ടുനിൽക്കുമെന്ന് കേന്ദ്രത്തിലെ മ്യൂസിയം ക്യൂറേറ്റർ ഖാലിദ് അൽ അജ്മാൻ പറഞ്ഞു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KUmikxQyWDx8PFZBaaOTq6

Comments (0)

Leave a Reply

Your email address will not be published. Required fields are marked *