കുവൈത്ത് സിറ്റി: കുവൈത്തിലെ തണുപ്പ് കാലം ആഘോഷമാക്കാനും വിനോദം കൂടുതൽ ആഹ്ലാദകരമാക്കാനും വിന്റർ വണ്ടർലാൻഡ് ഒരുങ്ങുന്നു. ഡിസംബർ ഒന്ന് മുതലാണ് വിനോദ സഞ്ചാര കേന്ദ്രം തുറക്കുന്നത് winter wonderland. ഷാബ് പാർക്കിലാണ് വിന്റർ വണ്ടർലാൻഡ് പ്രവർത്തനം ആരംഭിക്കുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും മുതിർന്നവർക്കുമായി 28 റൈഡുകളാണ് ഇവിടെ ഉണ്ടാകുക. എല്ലാ പ്രായത്തിലുമുള്ള സന്ദർശകരെ ആകർഷിക്കുന്ന വിധത്തിലാണ് ഇവിടം സജ്ജീകരിക്കുകയെന്ന് ടൂറിസ്റ്റ് എന്റർപ്രൈസസ് കമ്പനി അറിയിച്ചു. 1,200 പേർക്ക് ഇരിക്കാവുന്ന തിയറ്ററും ഇതിന്റെ ഭാഗമായി ഒരുങ്ങുന്നുണ്ട്. കല, വിനോദ പരിപാടികൾ, ഭക്ഷണ സ്റ്റാളുകൾ, ചെറു വിൽപനകേന്ദ്രങ്ങൾ എന്നിവയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ടൂറിസം എന്റർപ്രൈസ് കമ്പനിയും വിനോദ വ്യവസായ വിദഗ്ധരായ അന്താരാഷ്ട്ര കമ്പനിയും ചേർന്നാണ് പദ്ധതി പൂർത്തീകരിച്ചത്. ആഭ്യന്തര മന്ത്രി ശൈഖ് തലാൽ അൽ ഖാലിദിന്റെ മാർഗനിർദേശങ്ങൾ അനുസരിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്. ധനമന്ത്രിയും സാമ്പത്തിക കാര്യ, നിക്ഷേപ സഹമന്ത്രിയുമായ അബ്ദുൽ വഹാബ് അൽ റഷീദും സംഘവുമാണ് പദ്ധതിക്ക് മേൽനോട്ടം വഹിച്ചത്. വികസന, വിനോദ പദ്ധതികൾ വേഗത്തിലാക്കാൻ നിർദേശം നൽകിയതായും വിന്റർ വണ്ടർലാൻഡിന് ആതിഥേയത്വം വഹിക്കാൻ ഷാബ് പാർക്ക് സജ്ജമാണെന്ന് ടി.ഇ.സി ചെയർമാൻ മുഹമ്മദ് അൽ സഖാഫ് വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GCpslH0XQPP1cMx7G1RVZB