കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി ഈ വർഷം യാത്ര ചെയ്തത് 82 ലക്ഷം പേർ. പുറപ്പെടുന്ന യാത്രക്കാരുടെ എണ്ണം ഏകദേശം 43 ലക്ഷവും യാത്രക്കാരുടെ എണ്ണം 38 ലക്ഷവുമാണെന്നാണ് കണക്ക്. ഈ കാലയളവിൽ 68,621 വിമാനങ്ങൾ പറന്നുയർന്നു. ഇസ്തംബൂൾ, കൈറോ, ദുബൈ, ദോഹ എന്നിവിടങ്ങളിലേക്കാണ് ജൂൺ മുതൽ ആഗസ്റ്റ് 31 വരെ കൂടുതൽ യാത്രക്കാർ സഞ്ചരിച്ചത്. ജനുവരി മുതൽ സെപ്റ്റംബർ 28 വരെയുള്ള കണക്കാണിത്. 2,433 വിമാന സർവിസുകളാണ് ഇക്കാലയളവിൽ ഇസ്തംബൂളിലേക്ക് പറന്നത്. 3,88,155 പേർ സഞ്ചരിച്ചു. 3,03,300 പേർ ദുബായിലേക്ക് 1,921 വിമാന സർവിസുകളിലായി യാത്ര ചെയ്തു. 1,95,635 പേരാണ് ദോഹയിലേക്ക് സഞ്ചരിച്ചത്. ദോഹയിലേക്ക് 1,314 സർവിസുകൾ നടത്തി. ഈ കാലയളവിൽ ജിദ്ദയിലേക്കും കൂടുതൽ യാത്രക്കാരുണ്ടായി. 1,38,327 പേർ 1,314 സർവിസുകളിലായി ജിദ്ദയിലേക്ക് സഞ്ചരിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GCpslH0XQPP1cMx7G1RVZB