Posted By user Posted On

international drivers licenseപ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് പരിശോധന തുടങ്ങി; നിയമലംഘനം കണ്ടെത്തിയാൽ ലൈസൻസ് റദ്ദ് ചെയ്യും

കുവൈറ്റ് സിറ്റി: കുവൈത്തില്‍ മുൻ വർഷങ്ങളിൽ ഡ്രൈവിംഗ് ലൈസൻസ് നേടിയ പ്രവാസികളുടെ എല്ലാ രേഖകളുടെയും പരിശോധന തുടങ്ങി. ഹവാലി, മുബറക്ക് അൽ കബീർ എന്നിവിടങ്ങളിലാണ് പരിശോധന തുടങ്ങിയത്. ആഭ്യന്തര മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സയെഗ്, ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ മേജർ ജനറൽ യൂസഫ് അൽ ഖദ്ദ എന്നിവർ ഇരു സ്ഥലങ്ങളിലും സന്ദർശനം നടത്തി. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും, ആഭ്യന്തര മന്ത്രാലയ ആക്ടിങ് മന്ത്രിയുമായ ശൈഖ് തലാല്‍ ഖാലിദ് അല്‍ അഹ്മദിന്‍റെ നിര്‍‌ദ്ദേശ പ്രകാരമാണ് ഇത്തരത്തിൽ ലൈസൻസ് പരിശോധന നടത്തുന്നത്. ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചുള്ള നിയമങ്ങള്‍ ലംഘിച്ച് ലൈസന്‍സ് നേടിയവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുകയും വേണ്ടിവന്നാൽ ലൈസന്‍സ് റദ്ദാക്കുകയും ചെയ്യുമെന്ന് നേരത്തെ തന്നെ അധികൃതർ അറിയിച്ചിരുന്നു. ഏകദേശം 14 ലക്ഷം ഡ്രൈവിംഗ് ലൈസൻസുകൾ ആണ് ലൈസൻസ് രജിസ്റ്റര്‍ പ്രകാരം രാജ്യത്ത് അനുവദിച്ചിട്ടുള്ളത്. അതില്‍ 800000 ലൈസന്‍സുകള്‍ നേടിയിട്ടുള്ളത് പ്രവാസികളാണ്. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെ രേഖകൾ പ്രകാരം ഏകദേശം 22 ലക്ഷം വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GCpslH0XQPP1cMx7G1RVZB

Comments (0)

Leave a Reply

Your email address will not be published. Required fields are marked *