കുവൈറ്റ്: ഗൾഫ് റെയിൽ റോഡ് പദ്ധതിക്കായി അഞ്ചു ലക്ഷം ദിനാർ അനുവദിച്ച് കുവൈത്ത് ധനമന്ത്രാലയം. പദ്ധതിക്കായി ഒരു ആഗോള കൺസൾട്ടിംഗ് ഓഫീസുമായി കരാർ ചെയ്യുന്നതിനുള്ള ചെലവ് വഹിക്കുന്നതിന് റോഡ്‌സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട്ട് പൊതു അതോറിറ്റിക്ക് തുക നൽകാൻ ധനമന്ത്രാലയം സമ്മതിച്ചതായാണ് റിപ്പോർട്ട്. ആഗോള കൺസൾട്ടിംഗ് കരാറിനായി ഒരു മില്യൺ ദിനാർ വകയിരുത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. നിലവിൽ സർക്കാരിന്റെ അഭിപ്രായങ്ങൾ കൂടി കണക്കിലെടുത്ത് പഠനം നടത്തിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുക. ഇതിനകം തന്നെ ഗൾഫ് റെയിൽ റോഡ് പദ്ധതിക്കായി നടത്തിയ ഒരു പഠനം മുന്നിലുണ്ടെങ്കിലും ഇതിൽ ആവശ്യമായ പരിഷ്കരണങ്ങൾ വരുത്തിയേക്കും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CP0cNtmUgc80c6A313fdj2