
x zeroകാർബൺ രഹിത ഹരിത നഗരമാകാനൊരുങ്ങി കുവൈത്ത്
കുവൈത്ത് സിറ്റി∙ പൂർണമായും കാർബൺ രഹിത ഹരിത നഗരമാകാനൊരുങ്ങി കുവൈത്ത്. എക്സ് സീറോ എന്ന ഹരിത നഗര പദ്ധതിക്കാണ് രാജ്യം തുടക്കമിടുന്നത്. ലോകത്തിലെ ഏറ്റവും വലുതും മേഖലയിലെ ആദ്യത്തേയും പദ്ധതിയാണിത്. ഒരു ലക്ഷം പേർക്ക് താമസിച്ച് ജോലി ചെയ്യാവുന്ന വിനോദസഞ്ചാര കേന്ദ്രമാണ് ഇതിന്റെ ഭാഗമായി ഒരുങ്ങുന്നത്. ആശുപത്രി, നക്ഷത്ര ഹോട്ടൽ, താമസ സമുച്ചയങ്ങൾ, റിസോർട്ടുകൾ, പാർക്കുകൾ, കളിക്കളങ്ങൾ എന്നിവയെല്ലാം പരിസ്ഥിതി സൗഹൃദമായിരിക്കും. നഗരത്തിലേക്കു കാറുകളുടെ പ്രവേശനം പരിമിതപ്പെടുത്തുക, ഹരിത നടപ്പാതകൾ കൂടുതലായി ഉൾപ്പെടുത്തുക, പാഴ് വസ്തുക്കൾ സംസ്കരിച്ച് പുനരുപയോഗ ഉൽപന്നങ്ങളാക്കി മാറ്റുക എന്നിവയ്ക്ക് മുൻതൂക്കം നൽകും.ഭക്ഷണം, ഊർജം, സുരക്ഷ എന്നിവയിൽ സ്വയം പര്യാപ്തത പ്രതീക്ഷിക്കുന്ന നഗരത്തിൽ 30,000 പേർക്ക് ഹരിത ജോലിയും ഉറപ്പാക്കും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CP0cNtmUgc80c6A313fdj2
Comments (0)