കുവൈത്ത് സിറ്റി: പ്രമുഖ റീട്ടെയ്ൽ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർ കുവൈത്തിൽ 30ാം ശാഖ ഇന്ന് ഫർവാനിയ ബ്ലോക്ക് ആറിൽ സ്ട്രീറ്റ് പതിമൂന്നിൽ തുറക്കും. വൈകീട്ട് നാലിന് കലാ വാദ്യമേളങ്ങളുടെ അകമ്പടിയോടെ പുതിയ ശാഖ ജനങ്ങൾക്കായി തുറന്ന് കൊടുക്കുന്നത്. അറുനൂറോളം സ്ക്വയർ മീറ്ററിലാണ് ഗ്രാൻഡ് ഹൈപ്പർ പുതിയ ഔട്ട്ലെറ്റ് ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി പഴം, പച്ചക്കറി മറ്റു നിത്യോപയോഗ സാധനങ്ങൾ എന്നിവ വൻ വിലക്കുറവിൽ ലഭ്യമാകും. ഫർവാനിയ പ്രദേശത്തെ സ്വദേശികളും വിദേശികളുമായ ഉപഭോക്താക്കളുടെ സൗകര്യം കണക്കിലെടുത്താണ് ഗ്രാൻഡ് ഹൈപ്പർ പുതിയ ശാഖ ആരംഭിക്കുന്നതെന്ന് മാനേജ്മെന്റ് പറഞ്ഞു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CP0cNtmUgc80c6A313fdj2