കുവൈറ്റ് സിറ്റി: കഴിഞ്ഞ രണ്ട് മാസത്തിനിടെ കുവൈറ്റിൽ നിന്ന് നാടുകടത്തിയത് 6,112 പ്രവാസികളെയെന്ന് റിപ്പോര്‍ട്ട്. 3,541 പേരെ ഓഗസ്റ്റ് മാസത്തിലും 2,661 പേരെ സെപ്റ്റംബർ മാസത്തിലുമാണ് നാടുകടത്തിയത്. താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് 45 പ്രവാസികളെ ജനറൽ ഡയറക്‌ടറേറ്റ് ഓഫ് റസിഡൻസി അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻസ് അറസ്‌റ്റ് ചെയ്‌തു. സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ ആറു വരെ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഓഗസ്റ്റ് മാസത്തിൽ 43 തവണ നടത്തിയ സുരക്ഷാ പരിശോധനയില്‍ 585 പേരെ അറസ്റ്റ് ചെയ്തു. സെപ്റ്റംബറിൽ 52 സുരക്ഷാ കാമ്പെയ്‌നിലൂടെ 204 പേരെയും പിടികൂടി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CP0cNtmUgc80c6A313fdj2