Posted By user Posted On

minister കുവൈറ്റ് ചരിത്രത്തിലാദ്യമായി മന്ത്രിസഭയിൽ പുതുതായി നിയമിക്കപ്പെട്ട മുഴുവൻ മന്ത്രിമാരും രാജി സമർപ്പിച്ചു

കുവൈറ്റിൽ പുതുതായി നിയമിക്കപ്പെട്ട മുഴുവൻ മന്ത്രിമാരും പ്രധാനമന്ത്രിക്ക് രാജി സമർപ്പിച്ചതായി റിപ്പോർട്ട്. പുതിയ പാർലമെന്റിലെ അംഗവും പൊതുമരാമത്ത്, വൈദ്യതി, ജലം, പുനരുപയോഗം, ഊർജം എന്നീ വകുപ്പുകളുടെ മന്ത്രിയായ അമ്മാർ മുഹമ്മദ് അൽ അജ്മിഇന്നലെ തന്നെ മന്ത്രിസഭയിൽ ചേരില്ലെന്ന് അറിയിച്ചിരുന്നു. ചില വ്യക്തികളെ പുതിയ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ചായിരുന്നു രാജി. ഇതിന് പിന്നാലെ മറ്റ് നിരവധി പാർലമെന്റ് അംഗങ്ങളും അജ്മിയുടെ നിലപാടിനെ പിന്തുണച്ചു കൊണ്ട് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് 15 മന്ത്രിമാരും പ്രധാനമന്ത്രി ഷെയ്ഖ് നവാഫ് അൽ അഹമ്മദ് സബാഹിന് രാജി സമർപ്പിച്ചത്. കുവൈറ്റ് മന്ത്രിസഭാ ചരിത്രത്തിൽ ആദ്യമായാണ് സത്യപ്രതിജ്ഞയ്ക്ക് മുൻപേ തന്നെ മന്ത്രിമാർ രാജിവെയ്ക്കുന്ന കീഴ്‌വഴക്കം ഉണ്ടായിരിക്കുന്നത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CpCA25v2C1QELOq7Zla98s

Comments (0)

Leave a Reply

Your email address will not be published. Required fields are marked *