facebook business suite സോഷ്യൽ മീഡിയ വഴി പണം തട്ടിയ 3 പേർ അറസ്റ്റിൽ

കുവൈറ്റിൽ സോഷ്യൽ മീഡിയ വഴി പണം തട്ടിയ 3 പേരെ അറസ്റ്റ് ചെയ്തു. തട്ടിപ്പിലും, മോഷ്ടിക്കലിലും വൈദഗ്ധ്യം നേടിയ ഇവർ പൗരന്മാരെയും, താമസക്കാരെയും ഡോളർ- ഡിനോമിനേറ്റഡ് ഫണ്ടുകളുടെ ഫോട്ടോകളും, വീഡിയോകളും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച് ഈ തുക ഡോളറിൽ നിന്ന് കുവൈറ്റ് ദിനാറിലേക്ക് മാറ്റാമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. പിന്നീട് ദിനാറിന് പകരം വെള്ള പേപ്പർ നൽകി കബളിപ്പിക്കുകയാണ് പതിവ്. ക്രിമിനൽ സെക്യൂരിറ്റി സെക്ടറാണ് (ഫർവാനിയ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റ്) ഇവരെ അറസ്റ്റ് ചെയ്തതെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CpCA25v2C1QELOq7Zla98s

https://www.kuwaitvarthakal.com/2022/05/16/latest-heres-a-great-free-app-that-teaches-english-fluently/

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy