കുവൈത്ത് സിറ്റി∙ പുതിയ തിരഞ്ഞെടുപ്പ് ഫലം വന്നതിനെ തുടർന്ന് കുവൈത്ത് മന്ത്രിസഭ രാജിവച്ചു. അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിനു രാജിക്കത്ത് കൈമാറി. 11ന് പാർലമെന്റ് വിളിച്ചുകൂട്ടി പുതിയ മന്ത്രിസഭയെ തിരഞ്ഞെടുക്കും.5 മണ്ഡലങ്ങളിൽനിന്നുള്ള 50 സീറ്റിലേക്കു 22 വനിതകൾ ഉൾപ്പെടെ 305 സ്ഥാനാർഥികൾ മത്സരിച്ചിരുന്നു. 50ൽ 28 സീറ്റും പ്രതിപക്ഷം നേടി. 2 വനിതകൾ തിരഞ്ഞെടുക്കപ്പെട്ടു. 3 മുൻ മന്ത്രിമാർ ഉൾപ്പെടെ 20 എംപിമാർക്ക് സിറ്റിങ് സീറ്റ് നഷ്ടമായി. മുതിർന്ന പാർലമെന്റ് അംഗം അഹ്മദ് അൽ സാദൂൻ തന്നെ സ്പീക്കറാകാൻ സാധ്യതയെന്നാണ് സൂചന.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BiqDNt2ADBV1EQfVFdyuOu