1 DELIVERY BOY
Posted By Editor Editor Posted On

ഭ​ക്ഷ്യ​ വി​ത​ര​ണം: ഡ്രൈ​വ​ർ​മാ​ർ​ക്ക് ഇന്ന് മുതൽ പുതിയ നിയമങ്ങൾ

കു​വൈ​ത്ത് സി​റ്റി: ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന ഡ്രൈ​വ​ർ​മാ​ർ​ക്ക് ഇന്ന് മു​ത​ൽ പു​തി​യ നി​യ​മ​ങ്ങ​ൾ നി​ർ​ബ​ന്ധി​ത​മാ​കും. ക​മ്പ​നി​ക​ൾ​ക്കു​ള്ള പെ​രു​മാ​റ്റ​ച്ച​ട്ടം ന​ട​പ്പാ​ക്കാ​ൻ ക​ഴി​ഞ്ഞ​മാ​സം ചേ​ർ​ന്ന ഉ​ന്ന​ത​ത​ല യോ​ഗം തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു. ഒ​ക്ടോ​ബ​ർ ഒ​ന്നു​മു​ത​ൽ തീ​രു​മാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കാ​നായിരുന്നു യോഗത്തിൽ തീരുമാനമായത്. വാ​ണി​ജ്യ മ​ന്ത്രാ​ല​യം, കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി, പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ ഫു​ഡ് ആ​ൻ​ഡ് ന്യൂ​ട്രീ​ഷ​ൻ എ​ന്നി​വ​യി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.

എ​ന്നാ​ൽ, വ്യ​വ​സ്ഥ​ക​ൾ പാ​ലി​ക്കു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ ക​മ്പ​നി​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ടോ എ​ന്ന​തി​ൽ സം​ശ​യം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ആ​വ​ശ്യ​മാ​യ സ​മ​യം ല​ഭി​ച്ചി​ല്ലെ​ന്നാ​ണ് ക​മ്പ​നി ഉ​ട​മ​ക​ൾ പ​റ​യു​ന്ന​ത്. പു​തി​യ വ്യ​വ​സ്ഥ​ക​ൾ പാ​ലി​ക്കാ​നാ​കാ​തെ നി​ര​വ​ധി ക​മ്പ​നി​ക​ൾ പ്ര​തി​സ​ന്ധി​യി​ലാ​കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ഡെ​ലി​വ​റി വാ​ഹ​ന​ങ്ങ​ളു​ടെ ഡ്രൈ​വ​ർ​മാ​ർ​ക്ക് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്റെ ഫി​റ്റ്ന​സ് കാ​ർ​ഡ് വേ​ണം, ബൈ​ക്കി​ൽ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ഡെ​ലി​വ​റി ചെ​യ്യു​ന്ന​വ​ർ​ക്കും ഹെ​ൽ​ത്ത് കാ​ർ​ഡ് നി​ബ​ന്ധ​ന ബാ​ധ​ക​മാ​ണ്, ഡെ​ലി​വ​റി തൊ​ഴി​ലാ​ളി​ക​ൾ ക​മ്പ​നി​യു​ടെ സ്പോ​ൺ​സ​ർ​ഷി​പ്പി​ൽ ആ​യി​രി​ക്ക​ണം, കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി​യു​ടെ അ​നു​മ​തി​യോ​ടെ ഡെ​ലി​വ​റി വാ​ഹ​ന​ങ്ങ​ളി​ൽ ക​മ്പ​നി​യു​ടെ സ്റ്റി​ക്ക​ർ പ​തി​ച്ചി​രി​ക്ക​ണം. ഇക്കാര്യങ്ങൾ പ്രധാനമായും ശ്രദ്ധിക്കേണ്ടതാണ്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/F01ELZ6DHGILPoqh1fXNmd

Comments (0)

Leave a Reply

Your email address will not be published. Required fields are marked *