കുവെെറ്റ് സിറ്റി: കുവെെറ്റിലെ സുലൈബിയ ഏരിയയിൽ നിന്നുള്ള ആറാമത്തെ റിംഗ് റോഡിൽ പുതിയ റോഡ് ചേർക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. മുനിസിപ്പൽ കൗൺസിൽ അംഗം അബ്ദുല്ല അൽ-എനെസിയാണ് ഇത് സംബന്ധിച്ച അവലോകനം നടത്തിയത്. ഇതിലൂടെ പ്രവേശനവും പുറത്തുകടക്കലും എളുപ്പമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഈ റോഡില്‍ നിലവില്‍ ഗതാഗതക്കുരുക്കും വലിയ തോതിലുള്ള അപകടങ്ങളും ഉണ്ടാകുന്നത് പതിവാണ്. ഇതിനാലാണ് ഇത്തരത്തില്‍ ഒരു റൗണ്ട് എബൗട്ടോ കവലയോ ഉണ്ടാക്കാൻ പദ്ധതിയിടുന്നതെന്നും അദ്ദേഹം പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GrfJYI0SvyE1wCwsE6JRg2
Related Posts
പ്രവാസികൾക്ക് കേന്ദ്രത്തിന്റെ ‘സ്വർണ്ണ’ സമ്മാനം; നാട്ടിലേക്ക് ഇനി സ്വർണ്ണം കൊണ്ടുവരാൻ തൂക്കം മാത്രം മാനദണ്ഡം, വില പരിധി നീക്കി