കുവൈറ്റിൽ 2022 ഒക്ടോബർ 1 മുതൽ 2023 മെയ് 21 വരെയുള്ള കാലയളവിൽ പുതിയ മുട്ടയുടെ കയറ്റുമതി നിരോധിച്ചുകൊണ്ട് വാണിജ്യ, വ്യവസായ മന്ത്രി ഫഹദ് അൽ-ഷരിയാൻ മന്ത്രിതല തീരുമാനം പുറപ്പെടുവിച്ചു. മന്ത്രാലയത്തിൽ നിന്ന് വാണിജ്യത്തിന്റെയും വ്യവസായത്തിന്റെയും ഓരോ കയറ്റുമതിക്കും പ്രത്യേകം ലൈസൻസ് നേടുന്ന സാഹചര്യത്തിൽ, ലൈസൻസുള്ള ദേശീയ ഫാമുകളും, കോഴിമുട്ട ഉൽപ്പാദിപ്പിക്കുന്ന കമ്പനികളും നിരോധനത്തിൽ നിന്ന് ഒഴിവാക്കിയതായി കുവൈത്ത് അൽയൂമിൽ ഇന്ന് പ്രസിദ്ധീകരിച്ച തീരുമാനത്തിൽ പറയുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GrfJYI0SvyE1wCwsE6JRg2