Posted By user Posted On

കുവൈറ്റിലെ മസ്ജിദുകളിൽ കസേരകളിൽ ഇരുന്നുള്ള നമസ്കാരത്തിന് നിയന്ത്രണം ഏർപ്പെടുത്തിയേക്കും

കുവൈറ്റിലെ മസ്ജിദുകളിൽ കസേരകളിൽ ഇരുന്നുള്ള നമസ്കാരത്തിന് നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന് സൂചന. നിരവധി ആളുകളാണ് ഇപ്പോൾ കസേരകളിൽ ഇരുന്ന് നമസ്കരിക്കുന്നത്. പൂർണ്ണ ആരോഗ്യവാന്മാരായ യുവാക്കൾ പോലും ഇത്തരത്തിൽ നമസ്കാരത്തിന് കസേര ഉപയോഗിക്കുന്നത് വിശ്വാസികൾ തമ്മിൽ വാക്കു തർക്കത്തിന് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇമാമുമാർ ഇരുന്ന് നമസ്കരിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്താൻ മതകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. ആരോഗ്യ പ്രശ്നങ്ങളുള്ള വിശ്വാസികൾക്ക് മാത്രമാണ് ഇരുന്ന് നമസ്കരിക്കാൻ അനുവാദം നൽകിയിരുന്നത്. എന്നാൽ ഇത് ആഡംബരത്തിനായി ആളുകൾ ഉപയോഗിക്കുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. വ്യത്യസ്ത ആകൃതികളിലും, മോഡലുകളിലും സ്വന്തം നിലയിൽ നിർമ്മിച്ച കസേരകൾ പള്ളികളിൽ എത്തിക്കുന്നതുമൂലം വിശ്വാസികളുടെ ശ്രദ്ധ ഇതിലേക്ക് മാറുന്ന സാഹചര്യമാണുള്ളത്. പലരും കസേരകൾ തങ്ങൾക്കായി റിസർവ് ചെയ്യുന്നതുമൂലം ആളുകൾ ഇതിൽ ഇരിക്കുമ്പോൾ ഇത് വഴക്കിനും ഇടയാകുന്നുണ്ട്. പ്രായമായവർ മാത്രം ഉപയോഗിച്ചിരുന്ന ഈ ഇളവ് കഴിഞ്ഞ 10-15 വർഷമായാണ് ഇത് വ്യാപകമായതെന്നും പണ്ഡിതന്മാർ പറയുന്നു.

1) നിൽക്കാൻ കഴിയാത്തവർ നിലത്തിരുന്ന് പ്രാർത്ഥിക്കുക.

2) സുജൂദ് ചെയ്യാൻ കഴിയാത്തവർ തലകുലുക്കി ആ കർമ്മം ചെയ്യുക.

3) ആരാധനകന് തന്റെ കൈകൾ നിലത്ത് വയ്ക്കാൻ കഴിയുമെങ്കിൽ അങ്ങനെ ചെയ്യുക.

4) കുമ്പിടുവാനും സുജൂദ് ചെയ്യുവാനും കഴിയാതെയും നിൽക്കാൻ സാധിക്കുകയും ചെയ്യുന്നയാൾ നിന്നുകൊണ്ട് പ്രാർത്ഥിക്കുകയും, കുമ്പിടൽ, സുജൂദ് ചെയ്യൽ എന്നീ കർമ്മങ്ങൾ ആംഗ്യം കാണിച്ചുകൊണ്ട് നിർവഹിക്കുകയും ചെയ്യുക.

5) നിർബന്ധിത നമസ്കാരം നിന്നുകൊണ്ട് നിർവഹിക്കാൻ കഴിവുള്ള ഒരാൾ കസേരയിലിരുന്ന് നമസ്കരിച്ചാൽ നമസ്കാരം അസാധുവായി മാറും.

6) ഇമാമിന്റെ നേരെ പിറകിലെ വരിയിൽ കസേരയിലിരുന്ന് നമസ്കരിക്കാൻ പാടുള്ളതല്ല. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Cm7zdipTgHL03KbEmwZxTU

Comments (0)

Leave a Reply

Your email address will not be published. Required fields are marked *