Posted By Editor Editor Posted On

കുവൈത്തിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച സംഘത്തിലെ രണ്ടുപേർ വെടിവെപ്പിൽ കൊല്ലപ്പെട്ടു

കുവൈത്ത് സിറ്റി: ബോട്ടിൽ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്തിയ സംഘത്തെ പിടികൂടുന്നതിനിടെ ഉണ്ടായ വെടിവെപ്പിൽ രണ്ടു കള്ളക്കടത്തുകാർ കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേറ്റു.കടൽ വഴിയുള്ള കള്ളക്കടത്ത് ശ്രമത്തെക്കുറിച്ച് ഡ്രഗ്‌സ് കൺട്രോൾ ജനറൽ ഡിപ്പാർട്ട്‌മെന്റിന് വിവരം ലഭിച്ചതോടെ അധികൃതർ ബോട്ട് തടയുകയായിരുന്നു .ഇതിനിടയിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ നിറയൊഴിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്ന സംഘത്തിനു നേരെഉദ്യോഗസ്ഥരും തിരിച്ചു വെടി വച്ചു പ്രതികളിൽ ഒരാളെ അറസ്റ്റ്‌ ചെയ്തു കൂടുതൽ നിയമ നടപടികൾക്ക്‌ കൈമാറിബോട്ടിൽ നടത്തിയ തിരച്ചിൽ 79 കിലോഗ്രാം ഹാഷിഷും ഒരു കിലോഗ്രാം ഷാബുവും കണ്ടെത്തി. കുവൈത്തിൽ ആഭ്യന്തരമന്ത്രി ഷൈഖ്‌ തലാൽ ഖാലിദ്‌ അൽ സബാഹിന്റെ നിർദ്ദേശത്തെ തുടർന്ന്മയക്കുമരുന്ന് കടത്തിനെതിരെ കർശന പരിശോധന നടക്കുകയാണ് .കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Cm7zdipTgHL03KbEmwZxTU

Comments (0)

Leave a Reply

Your email address will not be published. Required fields are marked *