കുവൈറ്റിൽ ഹൃദയാഘാതം മൂലം മലയാളി മരണമടഞ്ഞു. കൊല്ലം പത്തനാപുരം കുണ്ടയം കണിയൻചിറ പുത്തൻവീട്ടിൽ മസൂദ് റാവുത്തരുടെ മകൻ ജലീൽ റാവുത്തർ (49 വയസ്സ്) ആണ് ഇന്നലെ ജഹ്റ ആശുപത്രിയിൽ മരണമടഞ്ഞത്. അങ്കാറ യുണൈറ്റഡ് ഫൈബർ കമ്പനി ജോലിക്കാരൻ ആയിരുന്നു. മാതാവ് സുബൈദാ ബീവി, ഭാര്യ ഫസീല ബീവി. ഇദ്ദേഹം കുവൈറ്റിൽ എത്തിയിട്ട് മൂന്നുമാസം മാത്രമേ ആയിട്ടുള്ളൂ. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള ക്രമീകരണങ്ങൾ നടന്നുവരുന്നു. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/D3znqgZ8RVP7ZtyZCSJ8BD