കുവൈറ്റിൽ തെറ്റായ ദിശയിൽ വാഹനം ഓടിച്ചും വീഡിയോ ചിത്രീകരിച്ചും യുവാവിന്റെ അഭ്യാസപ്രകടനം; കയ്യോടെ പിടികൂടി പോലീസ്
അശ്രദ്ധമായും സ്വന്തം ജീവനും റോഡിലുള്ള മറ്റുള്ളവരുടെ ജീവനും ഭീഷണിയാവുന്ന തരത്തിലും വാഹനം ഓടിച്ചതിന് യുവാവ് പൊലീസ് പിടിയിൽ. തെറ്റായ ദിശയില്‍ വാഹനം ഓടിച്ച ഇയാളെ ട്രാഫിക് പൊലീസാണ് അറസ്റ്റ് ചെയ്തത്. പിടിയിലായ വ്യക്തി ഏത് രാജ്യക്കാരനാണെന്നത് ഉള്‍പ്പെടെയുള്ള മറ്റ് വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
അപകടകരമായ രീതില്‍ വാഹനം ഓടിച്ചതിന് പുറമെ തന്റെ പ്രവൃത്തികള്‍ മുഴുവന്‍ യുവാവ് മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു.
അതേസമയം കുവൈത്ത് ട്രാഫിക് കോഓര്‍ഡിനേഷന്‍ ആന്റ് ഫോളോ അപ്പ് ഡിപ്പാര്‍ട്ട്മെന്റ് രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ വാഹന പരിശോധന നടത്തി. ഡെലിവറി ബൈക്കുകളെയും മൊബൈല്‍ ടാക്സികളെയും ലക്ഷ്യമിട്ടായിരുന്നു പ്രധാനമായും പരിശോധന. 48 മണിക്കൂറിനകം 190 നിയമ ലംഘനങ്ങള്‍ ഈ വിഭാഗങ്ങളില്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു.
*കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ്  ലിങ്കിൽ ക്ലിക്ക് ചെയ്യുക*
https://chat.whatsapp.com/IarX27GtyhPCaaWkhYEW2M 
		
		
		
		
		
Comments (0)