പ്രശസ്ത നടി കുവൈറ്റിൽ അറസ്റ്റിൽ
മറ്റൊരുരാജ്യത്തുനിന്ന് കുവൈത്തിലെത്തിയ പ്രശസ്ത നടിയെ കുവൈറ്റ് എയർപോർട്ടിൽ അറസ്റ്റ് ചെയ്തു, എമിഗ്രേഷൻ നടപടികൾക്കിടയിൽ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷിക്കുന്ന ആളാണെന്ന് കണ്ടെത്തുകയും തുടർന്ന് അറസ്റ്റു ചെയ്യുകയുമാണുണ്ടായത്. ഒരു വർഷം മുമ്പ് മദ്യപിച്ച നിലയിൽ പിടിക്കപ്പെട്ടതോടെയാണ്, അവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് നടത്തിയ പരിശോധനയിൽ മദ്യത്തിന് പുറമേ മയക്കുമരുന്ന് പദാർത്ഥങ്ങളും അവർ ഉപയോഗിച്ചതായി കണ്ടെത്തിയതായും പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. എന്നാൽ ഒരു വർഷം മുൻപ് നടന്ന സംഭവത്തിൽ കേസിനെക്കുറിച്ചോ നടപടികളെക്കുറിച്ചോ നടി കുവൈറ്റിയാണോ അതോ മറ്റേതെങ്കിലും സ്വദേശിയാണോ എന്നും വെളിപ്പെടുത്തിയിട്ടില്ല.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IarX27GtyhPCaaWkhYEW2M
Comments (0)