കുവൈറ്റിൽ മയക്കുമരുന്ന് കടത്തിയ ഇന്ത്യൻ പ്രവാസിയെ തൂക്കിക്കൊല്ലാൻ വിധി
കുവൈറ്റിൽ 11,000 ദിനാർ വിപണി മൂല്യമുള്ള മയക്കുമരുന്ന് കടത്തിയ ഇന്ത്യൻ പ്രവാസിയെ തൂക്കിക്കൊല്ലാൻ ക്രിമിനൽ കോടതി വിധിച്ചു. യൂറോപ്യൻ രാജ്യത്ത് നിന്നാണ് ഇയാൾ പിടികൂടിയ സാധനങ്ങൾ കൊണ്ടുവന്നത്. പാഴ്സൽ ലഭിച്ചയുടൻ കസ്റ്റംസ് വകുപ്പുമായി ഏകോപിപ്പിച്ച് ഡ്രഗ് എൻഫോഴ്സ്മെന്റ് വിഭാഗം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഒന്നേകാല് കിലോ ഹാഷിഷിന്റെ മയക്കുമരുന്ന് ഇറക്കുമതി ചെയ്തതായി പ്രതി ചോദ്യംചെയ്യലിൽ സമ്മതിച്ചു. ചോക്ലേറ്റ് രൂപത്തിലാണ് ഇയാൾ മയക്കുമരുന്ന് എത്തിച്ചത്. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ്  ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/BhHBRXSbWIPF93EcrTpEcZ
		
		
		
		
		
Comments (0)