Posted By user Posted On

വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി

രാജ്യത്ത് രാഷ്ട്രീയ അസ്ഥിരതയ്ക്ക് കാരണമായേക്കാവുന്ന തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വാർത്തകൾ പ്രസിദ്ധീകരിക്കുന്ന വർക്കെതിരെയും അത് പ്രചരിപ്പിക്കുന്നവർക്കെതിരെയും നിയമങ്ങൾക്കനുസൃതമായി ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ഇൻഫർമേഷൻ മന്ത്രാലയം ഊന്നിപ്പറഞ്ഞു.ഇത്തരം വാർത്തകൾ പ്രസിദ്ധീകരിക്കുന്ന മാധ്യമത്തെയും ശിക്ഷിക്കുമെന്നും മന്ത്രാലയം പറഞ്ഞു. സർക്കാർ രൂപീകരണത്തെ കുറിച്ച് തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വാർത്തകൾ ചില മാധ്യമങ്ങളിൽ പ്രചരിച്ചതിന്റെ പശ്ചാത്തലത്തിൽ, നിയമം നടപ്പാക്കാൻ ഒരു മടിയുമില്ലെന്ന് മന്ത്രാലയം വക്താവ് അൻവർ മുറാദ് ഇന്നലെ പ്രസ്താവനയിൽ സ്ഥിരീകരിച്ചു.

അടുത്തിടെ ഇലക്‌ട്രോണിക് മാധ്യമ നിയമവുമായി ബന്ധപ്പെട്ട ലംഘനങ്ങളുടെ പേരിൽ 62 മാധ്യമങ്ങളെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തിരുന്നു. വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിലെ കൃത്യത അന്വേഷിക്കാനും മാധ്യമ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന പ്രൊഫഷണൽ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും പാലിക്കാനും വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്ന് വിവരങ്ങൾ നേടാനും മന്ത്രാലയം എല്ലാവരോടും ആഹ്വാനം ചെയ്തു.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ്  ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IU1w7h5kO3BEmOsrHGW8R5

https://www.kuwaitvarthakal.com/2022/05/16/latest-heres-a-great-free-app-that-teaches-english-fluently/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *