Posted By user Posted On

രാജ്യത്തെ ജനസംഖ്യ അറിയാൻ പുതിയ സംവിധാനം

രാ​ജ്യ​ത്ത് ജ​ന​സം​ഖ്യ ക​ണ​ക്കു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​തി​യ സേ​വ​നം അ​വ​ത​രി​പ്പി​ച്ച് സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ അ​തോ​റി​റ്റി. 1990 മു​ത​ൽ 2021 വ​രെ രാ​ജ്യ​ത്തെ ഓ​രോ താ​മ​സ മേ​ഖ​ല​യി​ലെ​യും ജ​ന​സം​ഖ്യ​യി​ലു​ണ്ടാ​യ വ​ർ​ധ​ന ഇ​ൻ​ഫോ ഗ്രാ​ഫി​ക് രൂ​പ​ത്തി​ൽ മ​ന​സ്സി​ലാ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന​താ​ണ് സം​വി​ധാ​നം.
ക​ഴി​ഞ്ഞ ര​ണ്ടു പ​തി​റ്റാ​ണ്ടി​നി​ട​യി​ൽ ജ​ന​സം​ഖ്യ​യി​ലു​ണ്ടാ​യ വ​ർ​ധ​ന ജി​ല്ല തി​രി​ച്ചു മ​ന​സ്സി​ലാ​ക്കാ​ൻ സാ​ധി​ക്കു​ന്ന​താ​ണ് പു​തി​യ സം​വി​ധാ​നം. സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ അ​തോ​റി​റ്റി​യു​ടെ വെ​ബ്‌​സൈ​റ്റി​ലാ​ണ് ജി​ല്ല​ക​ൾ അ​ടി​സ്ഥാ​ന​മാ​ക്കി ജ​ന​സം​ഖ്യ വ​ള​ർ​ച്ച അ​റി​യാ​നു​ള്ള സം​വി​ധാ​നം സ​ജ്ജീ​ക​രി​ച്ച​ത്.
ഓ​രോ പ്ര​ദേ​ശ​ത്തെ​യും മൊ​ത്തം ജ​ന​സം​ഖ്യ​യും വി​ദേ​ശി​ക​ളു​ടെ​യും സ്വ​ദേ​ശി​ക​ളു​ടെ​യും ത​രം തി​രി​ച്ചു​ള്ള എ​ണ്ണ​വും ല​ഭ്യ​മാ​ണ്. 1990 വ​രെ​യു​ള്ള ഓ​രോ വ​ർ​ഷ​ത്തെ​യും ക​ണ​ക്കു​ക​ളും പു​തി​യ സേ​വ​ന​ത്തി​ലൂ​ടെ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​കും.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ്  ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IU1w7h5kO3BEmOsrHGW8R5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *