ഫിഫ : കുവൈത്ത് ഫുട്ബാൾ ടീം 148ാം സ്ഥാനത്തേക്ക്
ഫിഫ റാങ്കിങ്ങിൽ കുവൈത്ത് ഫുട്ബാൾ ടീം 148ാം സ്ഥാനത്തെത്തി. ഇതോടെ ഏഷ്യയിൽ 28ാമത്തെ ടീമായി മാറിയിരിക്കുകയാണ് കുവൈത്ത് ഫുട്ബാൾ ടീം . ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും മുന്നിൽ നില്കുന്നത് ഖത്തറാണ്. നാല് റാങ്ക് താഴ്ന്ന് സൗദിയാണ് 53ാമത്. അറബ് രാജ്യങ്ങളിൽ ലോകതലത്തിൽ 20ാമതുള്ള മൊറോകോ ആണ് മുന്നിൽ. അഞ്ച് റാങ്ക് കയറി 30ാം സ്ഥാനത്തെത്തിയ തുനീഷ്യയും 40ാം സ്ഥാനത്തുള്ള ഈജിപ്തും 41ാമതുള്ള അൽജീരിയയുമാണ് മുൻനിരയിൽ. ബ്രസീൽ, ബെൽജിയം, അർജന്റീന, ഫ്രാൻസ്, ഇംഗ്ലണ്ട്, സ്‍പെയിൻ, ഇറ്റലി, നെതർലൻഡ്, പോർചുഗൽ, ഡെൻമാർക് എന്നിവയാണ് യഥാക്രമം ആദ്യ പത്ത് സ്ഥാനങ്ങളിൽ. ജോർഡൻ (86), സിറിയ (89), ഫലസ്തീൻ (94), ലബനാൻ (100) എന്നിവയാണ് ആദ്യ നൂറിനുള്ളിൽ കയറിയ മറ്റ് അറബ് രാജ്യങ്ങൾ. ഇന്ത്യ 104ാമതാണ്. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/JELqdROJ3yH8vFB99zDpu8
Comments (0)