കുവൈറ്റിലെ വിവിധ പ്രദേശങ്ങളിലേക്കുള്ള യാത്ര സുഗമമാക്കുന്നതിനും, പൊതുഗതാഗത സംവിധാനങ്ങൾ വർദ്ധിപ്പിക്കുന്നതിന്റെയും ഭാഗമായി പുതിയ രൂപത്തിൽ K-BUS എന്ന പേരിൽ ബസ് സർവീസുകൾ പുറത്തിറക്കി കുവൈറ്റ് പബ്ലിക് ട്രാൻസ്പോർട്ട് കമ്പനി. കമ്പനിയുടെ അറുപതാം വാർഷികത്തോട് അനുബന്ധിച്ച് ഇന്നലെ അവന്യൂ മാളിൽ നടന്ന ചടങ്ങിലാണ് K-BUS സർവീസുകളെ പറ്റി കമ്പനി സിഇഒ മൻസൂർ അൽ സാദ് പറഞ്ഞത്. കുവൈറ്റ് പബ്ലിക് ട്രാൻസ്പോർട്ട് കമ്പനി രാജ്യത്താകെ വ്യാപിച്ചു കിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
35 ലൈനുകൾ ആണ് ഇതിന് നിലവിലുള്ളത്. എന്നാൽ യാത്രക്കാരെ ആവശ്യ സ്ഥലങ്ങളിലേക്ക് വേഗം എത്തിക്കുന്നതിനായി നിരവധി ലൈനുകൾ കൂട്ടിച്ചേർക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും, പൊതു ഗതാഗതം കൂടുതൽ വർദ്ധിപ്പിക്കുന്നതിനുമായി ഗതാഗത കമ്പനിയും, കുവൈറ്റ് മുൻസിപ്പാലിറ്റിയും, ആഭ്യന്തരമന്ത്രാലയവും ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/JELqdROJ3yH8vFB99zDpu8