കുവൈത്ത്, ഒമാൻ, ഖത്തർ എന്നീ രാജ്യങ്ങളിലെ താമസക്കാർക്ക് വിസയില്ലാതെ സൗദി അറേബ്യയിൽ പ്രവേശിക്കാൻ അനുമതി. ബിസിനസ്, ടൂറിസം, ഉംറ ആവശ്യങ്ങൾക്കും മാത്രമേ വിസ രഹിത യാത്ര അനുവദിക്കുകയുള്ളൂവെന്നാണ് റിപ്പോർട്ട്. ജിസിസി രാജ്യങ്ങളിലെ റെസിഡൻസ് പെർമിറ്റും, തൊഴിൽ വിസയും ഉള്ളവർക്ക് ആയിരിക്കും വിസയില്ലാതെ സൗദിയിൽ പ്രവേശിക്കാൻ അനുമതി. പദ്ധതിയുടെ കരട് നിയമം തയ്യാറായിട്ടുണ്ടെന്നും പുതിയനിയമം ഏതാനും ദിവസങ്ങൾക്കുള്ളിൽ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതാണെന്നും അധികൃതർ പറഞ്ഞു. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾക്ക് വിസ ഇല്ലാതെ തന്നെ സൗദി അറേബ്യയിൽ പ്രവേശിക്കാൻ ഉംറ ചെയ്യാനും അനുമതി ലഭിക്കും. എന്നാൽ ഹജ്ജ് നിർവഹിക്കാൻ കഴിയില്ല.
എന്നാൽ ചില വിസ ക്യാറ്റഗറിയിൽ ഉള്ളവർക്ക് യാത്രാനുമതി ലഭിക്കുകയില്ല. ഗാർഹിക തൊഴിലാളികൾ നിർമ്മാണ തൊഴിലാളികൾ എന്നിവർക്കാണ് അനുമതിയില്ല. പ്രൊഫഷണലുകൾക്കും, ഉയർന്ന ജോലി ചെയ്യുന്നവർക്കും, സ്ഥിരവരുമാനം ഉള്ള മറ്റു തൊഴിലാളികൾക്കും മാത്രമാണ് യാത്രനുമതി. ജിസിസി രാജ്യങ്ങളിലെ താമസക്കാർക്കായി പ്രത്യേക സംവിധാനം ഏർപ്പെടുത്തുമെന്ന് സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖതീബ് പ്രഖ്യാപിച്ചിരുന്നു. സൗദി അറേബ്യ 2019 പ്രഖ്യാപിച്ച എല്ലാ ടൂറിസ്റ്റുകളും ഇപ്പോഴും നിലവിലുണ്ടെന്നും ടൂറിസത്തിനായി രാജ്യത്ത് എത്തുന്നവർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/JELqdROJ3yH8vFB99zDpu8