കുവൈറ്റിലെ സാൽമിയയിൽ വീടിനുള്ളിൽ പണംവെച്ച് ചൂതാട്ടം നടത്തിയ 18 പ്രവാസികൾ അറസ്റ്റിൽ. ഹവല്ലി ഗവർണറേറ്റിലായിരുന്നു സംഭവം. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പ്രതികളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ അറിയിച്ചു. വീട് കേന്ദ്രീകരിച്ച് പണം വെച്ചുള്ള ചൂതാട്ടം നടക്കുന്നതായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷണത്തിലൂടെ ഇതിന്റെ നിജസ്ഥിതി ഉറപ്പാക്കിയ ശേഷമാണ് അധികൃതർ നടത്തിയത്. പ്രതികൾ വീടിനുള്ളിൽ നിന്ന് രക്ഷപെടാതെ സുരക്ഷ ഉറപ്പാക്കിയ ശേഷമാണ് റെയ്ഡ് നടത്തി ഇവരെ അറസ്റ്റ് ചെയ്തത്. ചൂതാട്ടത്തിന് ഉപയോഗിച്ച പണവും മറ്റ് സാധനങ്ങളും പ്രതികളിൽ നിന്ന് പിടിച്ചെടുത്തു. പിടിയിലായവർ ഏത് രാജ്യക്കാരാണ് എന്നുള്ള വിവരം അധികൃതർ പുറത്തുവിട്ടിട്ടില്ല. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/JELqdROJ3yH8vFB99zDpu8