കുവൈറ്റിൽ 2022 ലെ വേനൽക്കാല സീസണിൽ ജനുവരി 1 മുതൽ സെപ്റ്റംബർ 30 വരെ 43,145 ഫ്ലൈറ്റുകൾ സർവീസ് നടത്തുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പറഞ്ഞു. ഈ വേനൽക്കാലത്ത് 6,001,221 യാത്രക്കാരെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഡിജിസിഎ പ്ലാനിംഗ് ആന്റ് പ്രോജക്ട്സ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സാദ് അൽ ഒതൈബി പറഞ്ഞു. 2,994,786 പുറപ്പെടലുകളും 3,006,435 കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിനകത്തും പുറത്തും ഉണ്ടാകുമെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്രയും ആളുകളെ ഉൾക്കൊള്ളുന്നതിനായി ജീവനക്കാരെയും സേവനങ്ങളെയും വർദ്ധിപ്പിച്ചുകൊണ്ട് ഡിജിസിഎ തയാറെടുക്കുവെന്നും അദ്ദേഹം സ്ഥിരീകരിച്ചു. കുവൈറ്റിലെവാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HkW2MDDrBaI0H9cuHbvnzE