ബിഗ് ടിക്കറ്റിലൂടെ 40 കോടി സ്വന്തമാക്കി പ്രവാസി
അബുദാബി: ബിഗ് ടിക്കറ്റിലൂടെ 40 കോടി സ്വന്തമാക്കി പ്രവാസി . ബിഗ് ടിക്കറ്റിന്റെ മൈറ്റി 20 മില്യന് സീരീസ് 240 നറുക്കെടുപ്പിലാണ് രണ്ട് കോടി ദിര്ഹമാണ് (ഏകദേശം 40 കോടിയിലേറെ ഇന്ത്യന് രൂപ) സ്വന്തമാക്കിയിരിക്കുന്നത്. നിരവധി പ്രവാസികളെ കോടീശ്വരന്മാരാക്കി മാറ്റിയിട്ടുള്ള അബുദാബി ബിഗ് ടിക്കറ്റില്‍ ഈ വര്‍ഷം ഇതാദ്യമായിട്ടാണ് ബംഗ്ലാദേശ് സ്വദേശിക്ക് ഒന്നാം സമ്മാനം കിട്ടുന്നത്. ജൂണ്‍ മൂന്ന് ശനിയാഴ്ച രാത്രി നടന്ന ‘മൈറ്റി 20 മില്യന്‍’ നറുക്കെടുപ്പിലാണ് ഷാര്‍ജയില്‍ താമസിക്കുന്ന ബംഗ്ലാദേശ് പൗരന്‍ ആരിഫ് രണ്ട് കോടി ദിര്‍ഹം (40 കോടിയിലധികം ഇന്ത്യന്‍ രൂപ) സ്വന്തമാക്കിയത്. ഒറ്റയ്ക്ക് എടുത്ത ടിക്കറ്റിലൂടെയാണ് അദ്ദേഹത്തെ ഭാഗ്യം തേടിയെത്തിയത്. വാര്‍ത്തകള്‍ തല്‍സമയം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക https://chat.whatsapp.com/IDwxGh3Atoa4xDAm5OEfIg
എല്ലാ മാസവും അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ബിഗ് ടിക്കറ്റ് സ്റ്റോറില്‍ നിന്ന് നേരിട്ടാണ് ആരിഫ് ടിക്കറ്റുകള്‍ എടുത്തിരുന്നത്. ഇതിനായി എല്ലാ മാസവും ഷാര്‍ജയില്‍ നിന്ന് അബുദാബിയിലേക്ക് യാത്ര ചെയ്യുമായിരുന്നു. എന്നെങ്കിലും വിജയിയുടെ സ്ഥാനത്ത് തന്റെ പേര് പ്രഖ്യാപിക്കപ്പെടുമെന്ന പ്രതീക്ഷയോടെയായിരുന്നു മാസം തോറുമുള്ള ഈ യാത്ര. എന്നെങ്കിലും തന്നെ തേടി ഭാഗ്യം തേയിയെത്തുമെന്ന പ്രതീക്ഷയിലായിരുന്നു ആരിഫ്. അങ്ങനെയാണ് ഈ വര്‍ഷത്തെ ഭാഗ്യ പരീക്ഷണം വിജയം കണ്ടത്.
ജൂലൈ ഒന്നിനാണ് ബിഗ് ടിക്കറ്റിന്റെ അടുത്ത നറുക്കെടുപ്പ് നടക്കാനിരിക്കുന്നത്. ‘ഫന്റാസ്റ്റിക് 15 മില്യന്‍’ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ലഭിക്കുന്നയാളിന് 1.5 കോടി ദിര്‍ഹമായിരിക്കും (30 കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനം. 10 ലക്ഷം ദിര്‍ഹമാണ് രണ്ടാം സമ്മാനം. 1,00,000 ദിര്‍ഹത്തിന്റെ മൂന്നാം സമ്മാനവും 50,000 ദിര്‍ഹത്തിന്റെ നാലാം സമ്മാനവും അന്ന് വിജയികളെ കാത്തിരിക്കുകയാണ്. ബിഗ് ടിക്കറ്റ് നറുക്കെടുപ്പിനെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ക്ക് ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകള്‍ വഴി അറിയാൻ സാധിക്കും. വാര്‍ത്തകള്‍ തല്‍സമയം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക https://chat.whatsapp.com/IDwxGh3Atoa4xDAm5OEfIg
Comments (0)