കുവൈറ്റിലെ സാൽമിയയിൽ സ്വന്തം മകളെ ശുചിമുറിയിൽ പൂട്ടിയിട്ടു കൊലപ്പെടുത്തിയതിനു ശേഷം മൃതദേഹം പുറംലോകമറിയാതെ അഞ്ചുവർഷം സൂക്ഷിച്ച കുവൈറ്റ് വനിതയ്ക്ക് ജീവപര്യന്തം തടവുശിക്ഷ. കുറ്റം നിഷേധിച്ച പ്രതി മകളെ മരിച്ചനിലയിൽ ശുചിമുറിയിൽ കണ്ടെത്തുകയായിരുന്നുവെന്നും ഭയം ആയതിനാലാണ് ആരെയും അറിയിക്കാതെ ഇരുന്നതെന്നുമായിരുന്നു ഇവർ കോടതിയിൽ പറഞ്ഞത്. എന്നാൽ സഹോദരിയെ പുറത്ത് പോകാതിരിക്കാൻ അമ്മ പൂട്ടിയിട്ടതാണെന്ന് മകൻ മൊഴി നൽകിയിരുന്നു, ഇതാണ് കേസ് അന്വേഷണത്തിൽ നിർണായക വഴിത്തിരിവായത്. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HkW2MDDrBaI0H9cuHbvnzE