കുവൈറ്റിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളിൽ ഉൾപ്പെട്ടതിന്റെ പേരിൽ ഈ വർഷം ജനുവരി മുതൽ മെയ് വരെയുള്ള അവസാന അഞ്ച് മാസങ്ങളിൽ 400 ഓളം പ്രവാസികളെ നാർക്കോട്ടിക് കൺട്രോൾ ജനറൽ അഡ്മിനിസ്ട്രേഷൻ രാജ്യത്ത് നിന്ന് നാടുകടത്തി. ഇന്ത്യക്കാരാണ് ഭൂരിപക്ഷമെന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു. ഇറാൻ, ഇറാഖ്, സിറിയ എന്നിവിടങ്ങളിൽനിന്നാണ് ഹാഷിഷിന്റെ ഭൂരിഭാഗവും വരുന്നതെന്നും ലെബനൻ, സിറിയ എന്നിവിടങ്ങളിൽനിന്നാണ് ക്യാപ്‌റ്റഗൺ വരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ട്രമഡോൾ ഗുളികകൾ ഈജിപ്തിൽ നിന്നും ഷാബു ഗുളികകൾ ഫിലിപ്പീൻസിൽ നിന്നും മറ്റ് ഏഷ്യൻ രാജ്യങ്ങളിൽ നിന്നുമാണ് എത്തുന്നത്. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HkW2MDDrBaI0H9cuHbvnzE