കുവൈറ്റിലെ ഏറ്റവും വലിയ വികസന പദ്ധതിയായ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 2-വിന്റെ നിർമ്മാണം 61.8 ശതമാനം പൂർത്തിയായതായി പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു. പ്രതിവർഷം 25 മില്യൺ യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന രീതിയിൽ 180,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പദ്ധതി നിർമ്മിക്കുന്നത്. വിമാനത്താവളത്തിന് പ്രവർത്തനം സോളാർ സെല്ലുകളിലാണ് സജ്ജമാക്കുന്നത്, കൂടാതെ കെട്ടിടത്തിന്റെ നിർമ്മാണത്തിനായി പരിസ്ഥിതി സൗഹൃദ വസ്തുക്കളാണ് ഉപയോഗിച്ചിരിക്കുന്നത്. വിമാനങ്ങൾക്ക് പ്രവേശിക്കാനായി 51 പ്രവേശന കവാടങ്ങളും അടങ്ങിയിട്ടുണ്ട്. പ്രധാന കെട്ടിടവുമായി 2 ട്രാൻസിറ്റ് ഹോട്ടലുകളും ബന്ധിപ്പിച്ചിട്ടുണ്ട്. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HkW2MDDrBaI0H9cuHbvnzE