കുവൈറ്റില്‍ കടലില്‍ കുടുങ്ങിയ രണ്ട് പേരെ രക്ഷപ്പെടുത്തി

കുവൈറ്റ്: റബ്ബര്‍ ബോട്ട് മുങ്ങി കുവൈത്ത് കടലില്‍ കുടുങ്ങിയ രണ്ട് പൗരന്മാരെ രക്ഷപ്പെടുത്തി. ശനിയാഴ്ചനടന്ന അപകടത്തില്‍ രക്ഷകരായത് അഗ്നിശമനസേനയും മറൈന്‍ റെസ്‌ക്യൂ ഡിപ്പാര്‍ട്ട്മെന്റും ചേര്‍ന്നാണെന്ന് പബ്ലിക്ക് ഫയര്‍ സര്‍വീസ് പബ്ലിക്ക് റിലേഷന്‍സ് വിഭാഗം അറിയിച്ചു.

കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FK2LuDmTTuoFLQsTRaOZuw

റബ്ബര്‍ ബോട്ട് മുങ്ങി രണ്ട് പൗരന്മാര്‍ അപകടത്തില്‍പ്പെട്ടതായി സെന്‍ട്രല്‍ ഓപ്പറേഷന്‍സ് വിഭാഗത്തില്‍ റിപ്പോര്‍ട്ട് ലഭിക്കുകയായിരുന്നു. ഇതോടെ ഷുവൈഖ് ഫയര്‍ ആന്‍ഡ് മാരിടൈം റെസ്‌ക്യൂ സെന്ററില്‍ നിന്ന് ബോട്ടുകള്‍ അയക്കുകയും അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കുകയുമായിരുന്നു. കോസ്റ്റ് ഗാര്‍ഡിന്റെ ബോട്ടുകളും പബ്ലിക് സെക്യൂരിറ്റി പട്രോളിംഗും കരമാര്‍ഗമുള്ള തിരച്ചിലില്‍ പങ്കെടുത്തു. രക്ഷിച്ച രണ്ട് പൗരന്മാരെയും ഫയര്‍ ബോട്ടില്‍ ദോഹ തുറമുഖത്തേക്ക് കൊണ്ടുപോയി മെഡിക്കല്‍ എമര്‍ജന്‍സി സംഘത്തിന് കൈമാറി.

https://www.kuwaitvarthakal.com/2022/04/26/heres-a-great-free-app-that-teaches-english-fluently/

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy