Posted By editor1 Posted On

കുട്ടികളിലെ അജ്ഞാത കരൾരോഗം: നിരീക്ഷണം ശക്തമാക്കി ആരോഗ്യമന്ത്രാലയം

ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശപ്രകാരം കുട്ടികളിൽ പടരുന്ന കരൾ രോഗം രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയാൻ ആരോഗ്യമന്ത്രാലയം സുരക്ഷ ശക്തമാക്കി. സംശയാസ്പദമായ സാഹചര്യത്തിൽ രോഗലക്ഷണമോ, രോഗമോ റിപ്പോർട്ട് ചെയ്താൽ ഉടൻ അറിയിക്കണമെന്ന് എല്ലാ ആരോഗ്യ കേന്ദ്രങ്ങൾക്കും മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ സാംക്രമിക രോഗ വകുപ്പിലേക്ക് അയയ്ക്കുന്നതിനായി കഴിഞ്ഞ ജനുവരി മുതൽ ഹെപ്പറ്റൈറ്റിസ് രോഗനിർണ്ണയം നടത്തിയതായി സംശയിക്കുന്ന മുഴുവൻ കേസുകളുടെയും പട്ടിക തയ്യാറാക്കാനും മന്ത്രാലയം ആവശ്യപ്പെട്ടു. നിലവിൽ അമേരിക്കയിലും യൂറോപ്പിലും ഉൾപ്പെടെ 12 രാജ്യങ്ങളിലാണ് അജ്ഞാത കരൾരോഗം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കുവൈറ്റിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള സംവിധാനവും മന്ത്രാലയം ഒരുക്കിയിട്ടുണ്ട്. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/IALckfkYwgY5FeW3Zdilm3

This is a sample text from Display Ad slot 1

Comments (0)

Leave a Reply

Your email address will not be published. Required fields are marked *