കുവൈത്ത് സമുദ്രാതിർത്തി കടന്നതിന് 5 ഇറാഖി മത്സ്യത്തൊഴിലാളികളെ കോസ്റ്റ് ഗാർഡ് അറസ്റ്റ് ചെയ്തു. കോസ്റ്റ് ഗാർഡ് നടത്തിയ പരിശോധനയ്ക്കിടെയാണ് കുവൈറ്റ് സമുദ്രാതിർത്തി കടന്ന മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനം നടത്തുന്നതായി കണ്ടത്. എന്നാൽ തൊഴിലാളികൾ അബദ്ധത്തിലാണ് സമുദ്രാതിർത്തി കടന്നതെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമായി. അറസ്റ്റ് ചെയ്തതിനു ശേഷം ഇവരുടെ രേഖകൾ പരിശോധിക്കുകയും ചെയ്തതായി കുവൈറ്റ് അധികൃതർ പറഞ്ഞു. റാസ് അൽ ഖയ്ദ് പ്രദേശം വഴിയാണ് ഇവർ സമുദ്രാതിർത്തി കടന്നത്. കൂടുതൽ അന്വേഷണങ്ങൾക്കും, നിയമനടപടികൾക്കും ശേഷം ഇവരെ ഇറാഖി അതോറിറ്റികൾ കൈമാറിയതായി കുവൈറ്റ് അധികൃതർ പറഞ്ഞു. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/IALckfkYwgY5FeW3Zdilm3