കുവൈറ്റിൽ ഈദുൽഫിത്തറിനോട് അനുബന്ധിച്ച് ശ്മശാനങ്ങളിൽ വൻ തിരക്ക്. രാജ്യത്തെ വിവിധ ശ്മശാനങ്ങളിൽ പെരുന്നാൾ നമസ്കാരം കഴിഞ്ഞതു മുതൽ ആരംഭിച്ച തിരക്ക് വൈകിയും തുടരുകയാണ്. ആഘോഷ ദിവസമായിട്ടും ഈദുൽഫിത്തറിൽ തങ്ങളുടെ പ്രിയപ്പെട്ടവർ ഉറങ്ങുന്ന സ്ഥലങ്ങളിൽ എത്താൻ സ്വദേശികളും വിദേശികളുമായ നിരവധി പേരാണ് സമയം കണ്ടെത്തുന്നത്. രാജ്യത്തെ പ്രധാന ശ്മശാനമായ സുലൈബിഖാത്തിലാണ് ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത്. കൂടാതെ സബഹാൻ, ഷർഖ് തുടങ്ങിയ ശ്മശാനങ്ങളിലും നിരവധി ആളുകൾ എത്തിയിരുന്നു. കോവിഡ് മഹാമാരി മൂലം രാജ്യത്തെ ഏറ്റവും കൂടുതൽ മരണം സംഭവിച്ച 2020, 2021 വർഷങ്ങളിലെ ഖബറിടങ്ങൾക്കരികിലാണ് ഏറ്റവും കൂടുതൽ ആളുകൾ എത്തിയത്. ആഘോഷവേളയിലും തങ്ങളുടെ പ്രിയപ്പെട്ടവർക്കായി പ്രാർത്ഥിക്കാൻ നിരവധി ആളുകളാണ് സമയം കണ്ടെത്തിയത്. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/IALckfkYwgY5FeW3Zdilm3