കുവൈറ്റ്: കുവൈറ്റിലെ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് കുവൈത്ത് നിയമകാര്യ, വിദേശകാര്യ സഹ മന്ത്രി ഗാനിം സാക്കര്‍ അല്‍ ഗാനിമുമായി കൂടിക്കാഴ്ച നടത്തി. കുവൈറ്റ്- ഇന്ത്യ രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധം, ഇരു രാജ്യങ്ങളും തമിലുള്ള സഹകരണം മെച്ചപ്പെടുത്തല്‍, ധാരണാപത്രങ്ങളുടെ പുരോഗതി, ഇന്ത്യന്‍ പ്രവാസി വിഷയങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തതായി എംബസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
അതേ സമയം കൂടിക്കാഴ്ചയില്‍ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരും എംബസി മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തുവെന്നാണ് റിപ്പോര്‍ട്ട്.
കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/Gs02zVFV3PvDjVRepGqjzu